ചിത്രം - ഇന്റര്‍വ്യൂ
വയലാര്‍ - ദക്ഷിണാമൂര്‍ത്തി - യേശുദാസ്
നാളീകലോചനേ നിന്‍ മിഴികള്‍ക്കിന്നു
നീലിമയെങ്ങിനെ കൂടി..
നാണത്തില്‍ തുടുക്കും മുഖശ്രീ മലരിനു
നാലിതളെങ്ങിനെ കൂടി...ഇന്നു
നാലിതളെങ്ങിനെ കൂടി
കൗമാരം കഴിയുമ്പോള്‍ കിളിര്‍ത്തു കിളിര്‍ത്തു വരും
രോമാഞ്ചകഞ്ചുകത്താലോ..
ശ്രീമംഗലേ നിന്റെ താരുണ്യവനത്തില്‍
കാമുകന്‍ കടന്നതിനാലോ...ഞാനാം
കാമുകന്‍ കടന്നതിനാലോ...
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ...
ഏകാന്ത നിശകളില്‍ വിതിര്‍ന്നു വിതിര്‍ന്നു വരും
മൂകവികാരങ്ങളാലോ...
ചുറ്റോടു ചുറ്റുമൊരാലിംഗനത്തിന്‍
ചൂടില്‍ കിടന്നതിനാലോ..പൂക്കള്‍
മൂടിക്കിടന്നതിനാലോ...
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ...