ചിത്രം - ഇതു മനുഷ്യനോ
ശ്രീകുമാരന്‍ തമ്പി -എം കെ അര്‍ജ്ജുനന്‍ - യേശുദാസ്, ബി വസന്ത
സുഖമൊരു ബിന്ദു... ദൂഃഖമൊരു ബിന്ദു...
ബിന്ദുവില്‍നിന്നും ബിന്ദുവിലേക്കൊരു
പെന്‍ഡുലമാടുന്നു...
ജീവിതം അതു ജീവിതം....
കണ്ണീരില്‍ തുടങ്ങും ചിരിയായ് വളരും
കണ്ണീരിലേയ്ക്കു മടങ്ങും...
നാഴികമണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യ ഗാനം..
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയുമൊഴുകും..
ആത്മാവില്‍ ഭാവന വസന്തം വിടര്‍ത്തും
ആയിരം വര്‍ണ്ണങ്ങള്‍ പടര്‍ത്തും...
ആശയൊരാതിരാ നക്ഷത്രമാകും
അതു ധൂമകേതുവായ് മാറും...
പുലരി ചിരിക്കും സന്ധ്യ തുടിക്കും
ഭൂമി പിന്നെയും തിരിയും...