ചിത്രം - വിലയ്ക്കു വാങ്ങിയ വീണ
ശ്രീകുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി - യേശുദാസ്
സുഖമെവിടെ... ദുഃഖമെവിടെ...
സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ
ആശയെവിടെ... നിരാശയെവിടെ...
സുഖമെവിടെ... ദുഃഖമെവിടെ...
സുഖമെവിടെ... ദുഃഖമെവിടെ...
പലകുറി കരയുമ്പോള്‍ ചിരിക്കാന്‍ പഠിക്കും
പലവട്ടം വീഴുമ്പോള്‍ നടക്കാന്‍ പഠിക്കും...
സ്നേഹിച്ചു വളരുമ്പോള്‍ മറക്കാന്‍ പഠിക്കും..
മനസ്സിനെപ്പോലും ചതിയ്ക്കാന്‍ പഠിക്കും...
വെളിച്ചമെവിടെ... ഇരുളെവിടെ....
മൂടല്‍മഞ്ഞിന്‍ യവനിക വീണാല്‍
പ്രഭാതമെവിടെ... പ്രകാശമെവിടെ ....
വെയിലത്തു നടക്കുമ്പോള്‍ തണലിനു കൊതിയ്ക്കും..
തണലത്തു നില്‍ക്കുമ്പോള്‍ താനേ മറക്കും...
നിന്‍ നിഴല്‍ കൊണ്ടു നീ നിന്നെ മറയ്ക്കും...
ആദിയിലേക്കു നീ അറിയാതൊഴുകും...