27.7.11

ചിത്രം - നീല പൊന്‍മാന്‍
വയലാര്‍ - സലില്‍ ചൗധരി - യേശുദാസ്

കാട് കറുത്തകാട് മനുഷ്യനാദ്യം പിറന്നവീട്
കൊടും കാറ്റില്‍ ചിറകു വീശി
തളര്‍ന്ന പൊന്‍മാന്‍ ഇരുന്ന കൂട്...

എന്നും പ്രഭാതമെന്നോടുകൂടി ഇതില്‍ ജനിയ്ക്കും
എന്നും ത്രിസന്ധ്യ ചിതയൊരുക്കും..
ഓ ഓ ഓ ഓ... ഓ ഓ ഓ ഓ...
യുഗരഥമിതുവഴി കടന്നുപോകും...

കണ്ണീരില്‍ എന്റെ മണ്‍തോണി വീണ്ടും ഒഴുകിവരും
അന്നെന്റെ നീല കിളി വരുമോ..
ഓ ഓ ഓ ഓ ... ഓ ഓ ഓ ഓ....
ഒരു പുനര്‍ ജനനത്തില്‍ ഒരുമിക്കുമോ...