ചിത്രം - കന്യാദാനം
ശ്രീകുമാരന്‍ തമ്പി - എം കെ അര്‍ജ്ജുനന്‍ - യേശുദാസ്
രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടി..
ചന്ദ്രോദയം പുഷ്പമാല നീട്ടി...
അടുക്കുവാനറിയാതെ രൂപങ്ങള്‍ നിന്നു
ആത്മാവില്‍ രശ്മികള്‍ അലയടിച്ചുയര്‍ന്നു...
ചാമര മേഘങ്ങള്‍ ചാഞ്ചാടി നടന്നു..
സന്ദേശകാവ്യത്തിന്‍ പൂവിളിയുയര്‍ന്നു..
മാനത്തെ പൊന്നോണം മനസ്സില്‍ വന്നെങ്കില്‍
നമ്മള്‍ ആ താരങ്ങളായ് മാറിയെങ്കില്‍...
നമ്മള്‍ ആ താരങ്ങളായ് മാറിയെങ്കില്‍...
സന്ധ്യതന്‍ ഉദ്യാനം പൂ വാരിയെറിഞ്ഞു ..
സിന്ദൂരരേഖകള്‍ അവ കോര്‍ത്തു നടന്നു..
മാനത്തെ കല്യാണം മണ്ണിലായെങ്കില്‍
നമ്മള്‍ ആ മിഥുനങ്ങളായ് മാറിയെങ്കില്‍...
നമ്മള്‍ ആ മിഥുനങ്ങളായ് മാറിയെങ്കില്‍....