27.7.11

ചിത്രം - നീലസാരി
പാപ്പനംകോട് ലക്ഷ്മണന്‍ - ദക്ഷിണാമൂര്‍ത്തി - യേശുദാസ്

എന്‍ പ്രിയമുരളിയില്‍ ഒരു സ്വപ്നഗീതമായ്
എന്തിനു വീണ്ടും ഉണരുന്നു നീ...
നന്മകള്‍ നേരാന്‍ മാത്രമല്ലാതെ ഈ
ജന്മത്തിലൊന്നും കഴിയില്ലല്ലോ...

കണ്ണാടി മാളിക പണിഞ്ഞതു നമ്മള്‍
കണ്ണുനീര്‍ കടല്‍ക്കരെയായിരുന്നു..
ആയിരത്തൊന്നു വസന്തങ്ങളവിടെ
ആടിപ്പാടാന്‍ കൊതിച്ചിരുന്നു...

മറന്നാലും മറക്കാത്ത സ്വപ്നങ്ങളെല്ലാം
മനസ്സിന്റെ ചില്ലുടഞ്ഞ ചിത്രങ്ങള്‍..
നീയൊരു ദു:ഖസ്മരണയായെന്നില്‍
തേങ്ങി തുടിയ്ക്കുന്ന ഗദ്ഗദങ്ങള്‍..