27.7.11

ചിത്രം - ആശിര്‍വാദം
ഭരണിക്കാവ് ശിവകുമാര്‍ - എം കെ അര്‍ജ്ജുനന്‍ - യേശുദാസ്

ആയിരവല്ലി തന്‍ തിരു‍നടയില്‍
ആയിരം ദീപങ്ങള്‍ മിഴിതുറന്നു...
മഞ്ഞില്‍ കുളിച്ചീറന്‍ മുടിയുമഴിച്ചിട്ടു
മഞ്ജുള പൗര്‍ണമി തൊഴുതു നിന്നു..
വിണ്ണില്‍ തൊഴുതു നിന്നൂ....

ധനുമാസ പുണര്‍ത നിലാവിലെ കുളിരിന്റെ
ധവളമാം തൂവല്‍ കുടിലുകളില്‍..
തളിരിലകാട്ടിലെ സരസീതഹകിളികള്‍
തങ്ങളില്‍ പിണയുമീ രാത്രിയില്‍
മദംകൊണ്ടു നില്‍ക്കുന്ന നിന്റെ നാണത്തില്‍ എന്‍
മദനശരനഖങ്ങള്‍ പൊതിയട്ടേ...
ഞാന്‍ പൊതിയട്ടേ...

പുളകമംഗലയാം അരുവിക്കുടുക്കുവാന്‍
പുടവയുമായെത്തും പൂനിലാ‍വിന്‍
വൈഢൂര്യ കൈകള്‍ ഈ പൊന്‍പാലരുവിയെ
വാരിപ്പുണര്‍ന്നുമ്മവെയ്ക്കുമ്പോള്‍
വശംവദയായ് നില്‍ക്കും നിന്റെ പൂമെയ്യില്‍ എന്‍
അഭിനിവേശം ഞാന്‍ പകരട്ടേ...
ഞാന്‍ പകരട്ടേ...