26.7.11

ചിത്രം - സേതുബന്ധനം
ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ - യേശുദാസ്, മാധുരി

പല്ലവി പാടി നിന്‍ മിഴികള്‍..
അനുപല്ലവി പാടി എന്‍ മിഴികള്‍..
കലഹഭംഗികള്‍ ചരണമായി
കവിത തുളുമ്പും ഗാനമായി....

ഹൃദയത്തുടിപ്പിന്നു മധുരതരം
നെടുവീര്‍പ്പുപോലും സ്വരമധുരം..
സിരകളില്‍ വൈദ്യുതി തന്‍ തിരയിളക്കം
എവിടെയും അനുരാഗ മണിമുഴക്കം...

അകലത്തിരുന്നാലും അടുത്തുവരും
അഴകേ നിന്‍ ആശാമരന്ദഗന്ധം..
സ്വരലയഗംഗയാല്‍ നീ സ്മൃതിലഹരി
ഒരുനാളും വാടാത്തൊരുഷമലരി...