26.7.11

ചിത്രം - പൂജയ്ക്കെടുക്കാത്ത പൂക്കൾ
‍പി ഭാസ്കരന്‍ - കെ രാഘവന്‍ - കെ പി ബ്രഹ്മാനന്ദൻ

‍ക്ഷേത്രമേതെന്നറിയാത്ത തീര്‍ത്ഥയാത്ര...
മൂര്‍ത്തിയേതെന്നറിയാത്ത കൊടുംതപസ്യ..
തളര്‍ന്നാലും വീഴാത്ത തപസ്വിനി നീ..
ഇനിയെന്നാണിനിയെന്നാണീ യാത്ര..

വ്യര്‍ത്ഥമാം സ്വപ്നങ്ങള്‍ നിന്‍ വഴിയില്‍
ജീര്‍ണ്ണ സത്രങ്ങള്‍ പോലെ തെളിയുമ്പോള്‍..
തീരാത്ത ദു:ഖത്തിന്‍ മാറാപ്പില്‍ തലവച്ചു...
തീരാത്ത ദു:ഖത്തിന്‍ മാറാപ്പില്‍ തലവച്ചു
നീ നിന്റെ രാത്രികള്‍ ചിലവഴിക്കും..

കൈയ്യില്‍ നീ ഏന്തുന്ന ജപമാല
ആരും കാണാതെ നീയൊഴുക്കും ബാഷ്പധാര..
പിന്നില്‍ ശൂന്യത മുന്നിലും‍ ശൂന്യത...
പിന്നില്‍ ശൂന്യത മുന്നിലും‍ ശൂന്യത
നടുവില്‍ ജീവിതമാം പ്രഹേളിക...