26.7.11

ചിത്രം - ശിക്ഷ
വയലാര്‍ - ദേവരാജന്‍ - യേശുദാസ്

പ്രണയ‍ കലഹമോ പരിഭവമോ...
പ്രിയസഖി നീ അഭിനയിക്കും
പ്രേമനാടകമോ...ഇത്
പ്രേമനാടകമോ....

നിറഞ്ഞു കണ്ടിട്ടില്ലല്ലോ ഇതുവരെ ഞാൻ
‍നിന്‍ നീലോല്പലമിഴികള്‍...
നിന്‍ കവിളില്‍ നിന്‍ ചൊടിയില്‍
വിടരാതിരുന്നിട്ടില്ലല്ലോ
വികാര സിന്ദൂരപുഷ്പങ്ങള്‍...

തകര്‍ന്നു കണ്ടിട്ടില്ലല്ലോ അനുരാഗം
തന്ത്രികള്‍ പാകിയ ഹൃദയം....
എന്നരികില്‍ നീവരുമ്പോൾ
‍കിലുങ്ങാതിരുന്നിട്ടില്ലല്ലോ
കിനാവില്‍ മുങ്ങിയ നിന്‍ നാണം...