ചിത്രം - വിലയ്ക്കുവാങ്ങിയ വീണ
പി ഭാസ്കരന്‍ - ദക്ഷിണാമൂര്‍ത്തി - യേശുദാസ്
കാട്ടിലെ പാഴ്‌മുളംതണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ.....
ആനന്ദകാരിണീ അമൃതഭാഷിണീ....
ഗാനവിമോഹിനീ വന്നാലും...
നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
വിളിയ്ക്കുന്നൂ നിന്നെ വിളിയ്ക്കുന്നൂ...
കനകഗോപുരനടയില്‍ നിന്നും
ക്ഷണിയ്ക്കുന്നൂ.. നിന്നെ ക്ഷണിയ്ക്കുന്നൂ....
മന്മനോവീണയില്‍.....
മന്മനോവീണയില്‍ നീ ശ്രുതി ചേര്‍ത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
തലയില്‍ അണിയിച്ച രത്നകിരീടം...
തറയില്‍ വീണിന്നു തകരുന്നൂ...
വരവാണീ...ഘനവേണീ...
വരുമോ.. നീ വരുമോ...
മധുരമധുരമാ ദര്‍ശനലഹരി തരുമോ..
നീ തരുമോ..മന്ദിരമിരുളുന്നൂ ദേവീ..
തന്ത്രികള്‍ തകരുന്നൂ.. ദേവീ..
തന്ത്രികള്‍ തകരുന്നൂ.....