ചിത്രം - ഉര്‍വശി ഭാരതി
തിക്കുറിശ്ശി - ദക്ഷിണാമൂര്‍ത്തി - യേശുദാസ്
നിശീഥിനീ....നിശീഥിനീ.....
നീലക്കടലാസ്സില്‍ നീ കുറിച്ചൊരു
പ്രേമലേഖത്തിന്‍ അക്ഷരമാലകള്‍....
കാര്‍മഷിവീണു.. കണ്ണീരുവീണു
മാഞ്ഞുപോയ് സഖീ മാഞ്ഞുപോയ്.....
ഏഴുനിറമുള്ള തൂലിക കൊണ്ടു നീ
ഏഴുകടലിലെ മഷി മുക്കി...
എഴുതീ സായംസന്ധ്യയിലേതോ
ഏകാന്തതയില്‍ ഇരുന്നു നീ...
വെള്ളക്കൂട്ടിനുള്ളില്‍ മാനടയാളമുള്ള
വെള്ളിമുദ്രയും കുത്തി നീ...
ആരും കാണാത്ത ദൂതന്റെ കൈയ്യിൽ
ആരോമലേ കൊടുത്തയച്ചു നീ....