26.7.11

ചിത്രം - കണ്ണപ്പനുണ്ണി
പി ഭാസ്കരന്‍ - കെ രാഘവന്‍ - യേശുദാസ്, പി സുശീല

പഞ്ചവര്‍ണ്ണക്കിളിവാലന്‍ തളിര്‍വെറ്റില തിന്നിട്ടോ...
തമ്പുരാട്ടി ചുണ്ടു രണ്ടും ചുവന്നല്ലോ....
കള്ളനാകും കാമദേവന്‍ വില്ലെടുത്തു തൊടുത്തപ്പോള്‍
മുല്ലമലരമ്പു കൊണ്ട് ചുണ്ടു ചുവന്നു...

കണ്ടിരിക്കെ കണ്ടിരിക്കെ നിന്‍ മുഖം നാണത്താല്‍
തണ്ടൊടിഞ്ഞ താമരപോല്‍ കുഴഞ്ഞല്ലോ...
ആട്ടുകട്ടിലാടിയാടി മാറത്തെ പുടവ
കാറ്റുവന്ന് വലിച്ചപ്പോള്‍ നാണിച്ചു...

ഇന്നുരാത്രി പുലരാതെ ഇങ്ങനെ കഴിഞ്ഞെങ്കില്‍
ഇന്ദുലേഖ പൊലിയാതെ ഇരുന്നെങ്കില്‍....
പുലര്‍കാല പൂങ്കോഴി പാതിരാക്കുയിലായെങ്കില്‍
ഉലകാകെയുണരാതിരുന്നെങ്കില്‍.....