26.7.11

ചിത്രം - അക്ഷരങ്ങൾ
‍ഓ എന്‍ വി കുറുപ്പ് - ശ്യാം - ഉണ്ണിമേനോൻ

‍തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയില്‍ മറയുന്നു...
ഈറന്‍‌മുടിയില്‍ നിന്നിറ്റിറ്റു വീഴും
നീര്‍മണി തീര്‍ത്ഥമായ് ...
കറുകപ്പൂവിനു തീര്‍ത്ഥമായി..

പഴയകോവിലിന്‍‍ സോപാനത്തില്‍
പതിഞ്ഞൊരീണം കേള്‍ക്കുന്നു..
ആ.. ആ‍.. ആ...
അതിലൊരു കല്ലോലിനി ഒഴുകുന്നു...
കടമ്പു പൂക്കുന്നു...അനന്തമായ്
കാത്തുനില്‍ക്കും ഏതോ മിഴികള്‍ തുളുമ്പുന്നു..

ഇവിടെ ദേവകള്‍ ഭൂമിയെവാഴ്ത്തി
കവിതകള്‍ മൂളി പോകുന്നു...
ഉം.. ഉം.. ഉം..
അതിലൊരു കന്യാഹൃദയം പോലെ...
താമരപൂക്കുന്നു ...ദലങ്ങളില്‍...
ഏതോ നൊമ്പര തുഷാരകണികകള്‍ ഉലയുന്നു....