ചിത്രം - തെരുവുഗീതം
ബിച്ചു തിരുമല - ജയവിജയ - യേശുദാസ്
ഹൃദയം ദേവാലയം.. ഹൃദയം ദേവാലയം..
പോയ വസന്തം നിറമാല ചാര്‍ത്തും
ആരണ്യ ദേവാലയം....
മാനവ ഹൃദയം ദേവാലയം....
ആനകളില്ലാതെ അമ്പാരിയില്ലാതെ
ആറാട്ടു നടക്കാറുണ്ടിവിടെ...
സ്വപ്നങ്ങളാഘോഷം നടത്താറുണ്ടിവിടെ..
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്നു
കഥകളിയാടാറുണ്ടിവിടെ..
ചിന്തകള്‍ സപ്താഹം ചൊല്ലാറുണ്ടിവിടെ..
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യമഹാക്ഷേത്രം..
മാനവ ഹൃദയം ദേവാലയം...
വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ
അഭിഷേകം കഴിക്കാറുണ്ടിവിടെ...
ദുഃഖങ്ങള്‍ മുഴുക്കാപ്പു ചാര്‍ത്താറുണ്ടിവിടെ...
മേല്‍ശാന്തിയില്ലാതെ മന്ത്രങ്ങള്‍ ചൊല്ലാതെ
കലശങ്ങളാടാറുണ്ടിവിടെ...ഓര്‍മ്മകള്‍
ശീവേലി പൂകാറുണ്ടിവിടെ..
നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത
പഴയ ഗുഹാക്ഷേത്രം..
മാനവ ഹൃദയം ദേവാലയം...