27.7.11

ചിത്രം - ആലിബാബായും 41 കള്ളന്മാരും
വയലാര്‍ - ദേവരാജന്‍ - ജയചന്ദ്രൻ

‍റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ
അറബിപ്പെണ്‍കൊടി അഴകിന്‍ പൂങ്കൊടി
ആരു നീ.. ആരു നീ.. ആരു നീ.....

തേജോഗോപുരത്തിന്‍ തങ്കപ്പടവിറങ്ങും
താരമോ.. പുഷ്പകാലമോ...
മുന്തിരി ചൊടിയിതള്‍ വിടര്‍ത്തൂ.. എന്നെ നിന്‍
മന്ദസ്മിതത്തിന്‍ മടിയിലുറങ്ങാന്‍ അനുവദിക്കൂ..
ഇടംകൈ.. നിന്റെ ഇടംകൈ... എന്റെ
വിടര്‍ന്ന മാറിലെ പടരുന്ന പൂവള്ളിയാക്കൂ..
പൂവള്ളിയാക്കൂ...

ഏതോ ചേതോഹരമാം അരയന്നത്തേരിലെത്തും
ദൂതിയോ... സ്വര്‍ഗ്ഗദൂതിയോ...
മഞ്ഞിന്റെ മുഖപടമഴിയ്ക്കൂ ..എന്നെ നിന്‍
മാദകഗന്ധം നുകര്‍ന്നു കിടക്കാന്‍ അനുവദിക്കൂ...
വലംകൈ... നിന്റെ വലംകൈ... എന്റെ
തലയ്ക്കു കീഴിലെ തളിരിന്റെ തലയിണയാക്കൂ....
തലയിണയാക്കൂ....