ചിത്രം - തുലാഭാരം
വയലാര്‍ - ദേവരാജന്‍ - യേശുദാസ്
കാറ്റടിച്ചു... കൊടുംകാറ്റടിച്ചു...
കായലിലെ വിളക്കുമരം കണ്ണടച്ചു...
സ്വര്‍ഗ്ഗവും നരകവും കാലമാം കടലിൻ
അക്കരയോ ഇക്കരയോ...
മനുഷ്യനെ സൃഷ്ടിച്ചത് ഈശ്വരനാണെങ്കില്‍
ഈശ്വരനോടൊരു ചോദ്യം..
കണ്ണുനീര്‍ കടലിലെ കളിമണ്‍ ദ്വീപിത്
ഞങ്ങള്‍ക്കെന്തിനു തന്നു...പണ്ടു നീ
ഞങ്ങള്‍ക്കെന്തിനു തന്നു..
മനുഷ്യനെ തീര്‍ത്തത് ചെകുത്താനാണെങ്കില്‍
ചെകുത്താനോടൊരു ചോദ്യം...
സ്വര്‍ഗ്ഗത്തില്‍ വന്നൊരു കനി നീട്ടി ഞങ്ങളെ
ദുഃഖക്കടലിലെറിഞ്ഞു.. എന്തിനീ
ദുഃഖക്കടലിലെറിഞ്ഞു...
ഒ ഒ ഓ.. ഒ ഒ ഓ.. ഒ ഒ ഓ ഒ ഒ ഓ...