ചിത്രം - തുറക്കാത്ത വാതില്‍
പി ഭാസ്കരന്‍ - കെ രാഘവന്‍ - യേശുദാസ്
പാര്‍വണേന്ദുവിന്‍ ദേഹമടക്കി
പാതിരാവിന്‍ കല്ലറയില്‍...
അകലെയകലെയായ് സാഗരവീചികള്‍
അലമുറ വീണ്ടും തുടരുന്നു..
കറുത്ത തുണിയാല്‍ മൂടിയ ദിക്കുകള്‍
മരണാഞ്ജലികള്‍ നല്‍കുന്നു..
വിരഹവിധുരയാം മൂവന്തിയൊരു
നവവധുവായ് നാളെ മണിയറ പൂകും
കടന്നുപോയൊരു കാമുകന്‍ തന്നുടെ
കഥയറിയാതെ കാത്തിരിക്കും...
പാര്‍വണേന്ദുവിന്‍ ദേഹമടക്കി
പാതിരാവിന്‍ കല്ലറയില്‍...
കരിമുകില്‍ കണ്ണീരടക്കിയടക്കി
ഒരു തിരി വീണ്ടും കൊളുത്തി...പാവം
ഒരു തിരി വീണ്ടും കൊളുത്തി...