ചിത്രം - രക്തപുഷ്പം
ശ്രീകുമാരന്‍തമ്പി - എം കെ അര്‍ജുനന്‍ - യേശുദാസ്
നീലക്കുട നിവര്‍ത്തി വാനം എനിക്കുവേണ്ടി
നീളെ പൂനിരത്തി ഭൂമി എനിക്കുവേണ്ടി...
രാഗമാലികപാടിത്തരുന്നു രാവായാല്‍ രാക്കിളികൾ
പള്ളിമഞ്ചത്തേരു തരുന്നു പവിഴമല്ലി തെന്നൽ
എല്ലാം... എല്ലാം... എല്ലാമെല്ലാമെനിക്കുവേണ്ടി....
എനിക്കുവേണ്ടി....
സ്വര്‍ണ്ണദീപികകാട്ടി തരുന്നു സ്വര്‍ണ്ണമല്ലിപ്പൂക്കൾ
രംഗവേദിയൊരുക്കി വിളിപ്പൂ രത്നശൈലകരങ്ങൾ
എല്ലാം... എല്ലാം... എല്ലാമെല്ലാമെനിക്കുവേണ്ടി....
എനിക്കുവേണ്ടി....