26.7.11

ചിത്രം - പക്ഷേ
കെ ജയകുമാര്‍ - ജോണ്‍സണ്‍ - യേശുദാസ്

സൂര്യാംശു ഓരോ വയല്‍പ്പൂവിലും
വൈരംപതിക്കുന്നുവോ...
സീമന്ത കുങ്കുമശ്രീയണിഞ്ഞു
ചമ്പകം പൂക്കുന്നുവോ..
മണ്ണിന്റെ പ്രാര്‍ഥനാലാവണ്യമായ്
വിണ്ണിന്റെ ആശംസയായ്...
വിണ്ണിന്റെ ആശംസയായ് ...

ഈ കാട്ടിലഞ്ഞിക്കു പൂവാടയുംകൊ-
ണ്ടീവഴി മാധവംവന്നു.. കൂടെ
ഈ വഴി മാധവം വന്നു...
പാല്‍ക്കതിര്‍പാടത്തു പാടിക്കളിയ്ക്കും
പൈങ്കിളിക്കുള്ളം കുളിര്‍ത്തു..ഇണ
പൈങ്കിളിക്കുള്ളം കുളിര്‍ത്തു..
മാമ്പൂമണക്കും വെയിലില്‍ മോഹം
മാണിക്ക്യക്കനികളായ്‍...
മാണിക്ക്യക്കനികളായ്‍....

ആതിരാക്കാറ്റിന്റെ ചുണ്ടില്‍ മൃദുസ്മിതം
ശാലീനഭാവംരചിച്ചു...രാഗ
ശാലീനഭാവംരചിച്ചു...
ഇന്നീ പകല്‍‍പക്ഷിപാടുന്നപാട്ടില്‍
ഓരോകിനാവും തളിര്‍ത്തു... ഉള്ളില്‍
ഓരോകിനാവും തളിര്‍ത്തു..
സോപാനദീപം തെളിയുന്നദിക്കില്‍
സൗഭാഗ്യതാരോദയം...
സൗഭാഗ്യതാരോദയം.....