ചിത്രം - മുദ്രമോതിരം
ശ്രീകുമാരന്‍തമ്പി - ദേവരാജന്‍ - യേശുദാസ്
മഴമുകില്‍ ചിത്രവേല മകയിരം ഞാറ്റുവേല..
മരതകപ്പട്ടുടുക്കാന്‍ ഒരുങ്ങുന്ന വയലേല
മനസ്സില്‍ നീ നിന്‍ മനസ്സാം മലര്‍ച്ചെടിപാകി
മറക്കുവതെങ്ങനെ ഞാന്‍ ആ പുലരി
മറക്കുവതെങ്ങനെ ഞാന്‍.....
മണിപോലെ മഞ്ഞുരുകി മണിച്ചുണ്ടില്‍ തേനുരുകി...
മിഴികളാം നക്ഷത്രങ്ങള്‍ പരസ്പരം പ്രതിജ്ഞചൊല്ലി
പിരിയുകയില്ലിനി നാം ഒരിക്കലും പിരിയുകയില്ലിനി നാം...
യുഗങ്ങളും നൊടികളാകും അരികെ നിന്‍ നിഴലിരുന്നാല്‍...
മനസ്സിലെ മലര്‍ച്ചെടികള്‍ മധുമാസമഹോത്സവങ്ങള്‍
ഒരുമിക്കും ഇരുമേനികള്‍ ഇനിനമ്മള്‍ ഉണരുന്ന നവധാരകള്‍...