ചിത്രം - അക്ഷരം
ഗിരീഷ് പുത്തഞ്ചേരി - പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് - യേശുദാസ്
തങ്കക്കളഭ കുങ്കുമം താരപ്പൊന്നായ് മെയ്യില്‍ മിന്നും
പൊങ്കല്‍ പുലരിത്തുമ്പിയ്ക്കും താഴെ കാവില്‍ വേളിക്കാലം
തരളമേളവും വേണ്ടേ...ചെറുപവിഴനൂല്‍ത്താലി വേണ്ടേ...
തെങ്കാശിമേഘം പൂങ്കാറ്റിലാടി...
മണമകള്‍ കിളിക്കുരുന്നരിയകുസൃതി കൊണ്ടു
മധുരകീര്‍ത്തനം പാടി....
വേദങ്ങളാം ഇതള്‍വിരിഞ്ഞുണരുമ്പോള്‍ ഗീതാര്‍ച്ചനം ചെയ്തും
സംഗീതമാം കലയുടെ കലികയില്‍ സമ്മോഹനം ചെയ്തും...
അകമിരുള്‍ മാഞ്ഞു വെണ്മയോലാന്‍ കനകദീപങ്ങള്‍ കോര്‍ക്കും
സുകൃതവേഷങ്ങളാടുവാനായ് ഭരതനാട്യങ്ങള്‍ തീര്‍ക്കും..
വരദയാംലക്ഷ്മിവാഴും നവ സുഖദമണ്ഡപം ജന്മം
ഏതോരപൂര്‍വപുണ്യം പോല്‍ ഹൃദയസുമദലം തേടാം
അ അ ആ അ അ അ ആ ആ അ ആ ആ അ.. ആ... ആ...
മധുരകീര്‍ത്തനം പാടാം.... മധു മധുരകീര്‍ത്തനം പാടാം.....
കാവേരിയായ് അലഞൊറിഞ്ഞുണര്‍ന്നുംകൊണ്ടാലോലമായാടാം
മാലേയമായ് കുളിര്‍മഴ ചൊരിഞ്ഞുംകൊണ്ടാനന്ദമായ് മാറാം...
അമൃതുതൂകുന്നൊരുള്ളിനുള്ളില്‍ അരിയ വാത്സല്യമാവാം...
പുളകമാടുന്നൊരങ്കണത്തില്‍ പുതിയ കോലങ്ങള്‍ തീര്‍ക്കാം
മക നിലാവുപോല്‍ നാമില്‍ ഇനി ഋതുസുഗന്ധമായ് പെയ്യാം...
സ്നേഹം പൊതിഞ്ഞൊരെന്‍ നെഞ്ചില്‍ സഫല മന്ത്രങ്ങള്‍ തേടാം.....
അ അ ആ അ അ അ ആ ആ അ ആ ആ അ.. ആ... ആ...
മധുരകീര്‍ത്തനം പാടാം.... മധു മധുരകീര്‍ത്തനം പാടാം.....