27.7.11

ചിത്രം - അച്ഛനും ബാപ്പയും
വയലാര്‍ - ദേവരാജന്‍ - യേശുദാസ്

മോഹത്തിന്റെ മുഖം ഞാന്‍ കണ്ടു
മുഷിഞ്ഞിരിക്കുന്നു..
പ്രേമദാഹത്തിന്റെ സ്വരം ഞാന്‍ കേട്ടു
തളര്‍ന്നിരിക്കുന്നു...
ദുഃഖത്തിന്റെ നിറം ഞാന്‍ കണ്ടു
സ്വപ്നത്തിന്റെ ജഢം ഞാന്‍ കണ്ടു
കറുത്തിരിക്കുന്നു... ആകെ കറുത്തിരിക്കുന്നു....

ഇന്നലത്തെ കാറ്റില്‍... മഴയില്‍....
ഈ അലിയുന്ന തുരുത്തില്‍...
ഞാനെന്റെ വിഭവങ്ങളുമായ് കാത്തിരുന്നു...
തനിയെ കാത്തിരുന്നു...

കൊതുമ്പുതോണിയിലീവഴി വന്നവള്‍ എന്നെ കണ്ടു...
കരയ്ക്കടുത്തു.... വിഭവങ്ങള്‍ കവര്‍ന്നെടുത്തു...
അവള്‍ തിരിച്ചുപോകുന്നു..
എനിയ്ക്കുകൂടി കയറാനവളുടെ തോണിയിലിടമില്ലേ...

ഈ തിളയ്ക്കുന്ന ചൂടില്‍... വെയിലില്‍...
ഈ ഉരുകുന്ന തുരുത്തില്‍...
ഞാനെന്റെ ദുഃഖങ്ങളുമായ് കാത്തിരിയ്ക്കും..
ഇനിയും കാത്തിരിയ്ക്കും....