ചിത്രം - കറുത്ത പൗര്‍ണ്ണമി
പി ഭാസ്കരന്‍ - എം കെ അര്‍ജ്ജുനന്‍ - എസ് ജാനകി
മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസ സന്ധ്യകളേ...
കാര്‍മുകിലാടകള്‍ തോരെയിടാന്‍ വരും
കാലത്തിന്‍ കന്യകളേ....
മടിയില്‍ തിരുകിയ സിന്ദൂരചെപ്പതാ
പൊടിമണ്ണില്‍ വീണുവല്ലോ...
ഒരു കൊച്ചുകാറ്റിനാല്‍ നിങ്ങള്‍തന്‍ ആടകള്‍
അഴപൊട്ടി വീണുവല്ലോ....
അഴപൊട്ടി വീണുവല്ലോ....
നിങ്ങളെ കാണുമ്പോള്‍ എന്‍ കരള്‍ തംബുരു
സംഗീതം മൂളിടുന്നു..
പണ്ടത്തെ ഗാനത്തിന്‍ മാധുരി വീണ്ടുമെന്‍
ചുണ്ടത്തണഞ്ഞുവല്ലോ...
ചുണ്ടത്തണഞ്ഞുവല്ലോ...