ചിത്രം - സമുദ്രം
യൂസഫ് അലി - ദേവരാജന്‍ - യേശുദാസ്
ആയിരം കണ്ണുകള്‍ വേണം...
ആരോമലാളേ നിന്നെ കാണാൻ
ആയിരം കണ്ണുകള്‍ വേണം
ആയിരം കണ്ണുകള്‍ വേണം.....
പാര്‍വണചന്ദ്രന്നു തിളക്കം പോരാതെ
പാലാഴി വീണ്ടും കടഞ്ഞെടുത്തോ...
വിശ്വൈകശില്പിതന്‍ പടിപ്പുരയ്ക്കുള്ളിലെ
സൗന്ദര്യം മുഴുവന്‍ നീ കവര്‍ന്നെടുത്തോ..
മാദകലാവണ്യമേ ഉണരൂ...
മാനസ്സം വിളിയ്ക്കുന്നു നിന്നെ....
ഊഴിയില്‍ വന്നപ്പോള്‍ നിന്‍ മുന്നില്‍ തലതാഴ്ത്തി
ഉര്‍വശി മാനിച്ചു കപ്പം കൊടുത്തോ...
മാനസ്സം പിളര്‍ന്നതില്‍ നിന്നെ പ്രതിഷ്ഠിക്കാന്‍
മന്‍മഥന്‍ നീയാകും ശരം തൊടുത്തോ..
അനുപമ സൗന്ദര്യമേ.... ഉണരൂ...
അനുരാഗം വിളിയ്ക്കുന്നു നിന്നെ...