28.7.11

ചിത്രം - യുവജനോത്സവം
ശ്രീകുമാരന്‍ തമ്പി - രവീന്ദ്രന്‍ - യേശുദാസ്

ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്ന പോലെ.....

സ്വര്‍ണ്ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍..
തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും
പൂക്കൂന പൊന്‍പണം പോല്‍...
നിന്‍ പ്രണയ പൂ‍ കനിഞ്ഞ
പൂമ്പൊടികള്‍ ചിറകിലേന്തി..
എന്റെ ഗാന പൂത്തുമ്പികൾ
‍നിന്നധരം തേടി വരും...

ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനിലാശോഭകളില്‍..
ഞാലിപ്പൂവന്‍ വാഴപൂക്കള്‍
തേന്‍പാളിയുയര്‍ത്തിടുമ്പോള്‍...
നീയരികിലില്ലയെങ്കിലെന്തു
നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും
കാറ്റെന്നെ തഴുകുമല്ലോ....