27.7.11

ചിത്രം - ധീര
പൂവച്ചല്‍ ഖാദര്‍ - രഘുകുമാര്‍ - സതീഷ് ബാബു, എസ് ജാനകി

മെല്ലെ നീ മെല്ലെ വരൂ...
മഴവില്ലുകള്‍ മലരായി വിരിയുന്ന ഋതുശോഭയിൽ
‍മെല്ലെ നീ മെല്ലെ വരൂ....
നിഴലായി ഞാന്‍.... ഇതുപോലെ ഞാന്‍...
ഒരുനാളും പിരിയാത്ത കൂട്ടായ് വരും...

നിറമുള്ള പൂമാരിയില്‍ ഒഴുകുന്നൊരഴകല്ലേ നീ...
ഉടലാകെ പുളകങ്ങളില്‍ പൊതിയുന്നു നീ...
നിന്നുള്ളിലും നിന്‍ മെയ്യിലും..
നിന്നുള്ളിലും നിന്‍ മെയ്യിലും..
ഞാനെന്റെ രാഗങ്ങള്‍ മീട്ടും.....

ചിറകുള്ള സ്വപ്നങ്ങളില്‍ നിറയുന്ന കുളിരല്ലേ നീ...
നിനവാകെ മധുരങ്ങളില്‍ പൊതിയുന്നു നീ...
എന്നാകിലും എങ്ങാകിലും....
എങ്ങാകിലും എന്നാകിലും...
ഞാന്‍ നിന്റെ കാലൊച്ചയോര്‍ക്കും....