ചിത്രം - ചട്ടമ്പി കല്യാണി
ശ്രീകുമാരന്‍ തമ്പി - എം കെ അര്‍ജ്ജുനന്‍ - യേശുദാസ്
സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയില്‍
ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ...
ഒരു ചുംബനം.. ഒരു സാന്ത്വനം...
ഒരു സ്നേഹ സമ്മാനം...
കനകാംബരപ്പൂക്കള്‍ കവിതകള്‍ പാടും
കാര്‍ക്കൂന്തലിന്‍ കെട്ടില്‍...
ഒരു വര്‍ണ്ണ തേന്‍വണ്ടായ് ഒരു ഗാന പല്ലവിയായ്
പറന്നുവന്നുമ്മ വെച്ചാല്‍ പരിഭവിച്ചീടുമോ...
പരിഭവിച്ചീടുമോ നീ....
മണിമുത്തുമാലകള്‍ മഹിതമെന്നോതും
വാര്‍മലര്‍ മുകുളങ്ങള്‍...
പരിഹാസ വാക്കിനാലോ പരിരംഭണത്തിനാലോ
മമ ഹൃത്തോടടുപ്പിച്ചാല്‍ മതിമറന്നീടുമോ....
മതിമറന്നീടുമോ നീ....