ചിത്രം - ചട്ടക്കാരി
വയലാര്‍ - ദേവരാജന്‍ - യേശുദാസ്
മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ..
ജനുവരി കുളിര്‍ ചന്ദ്രികമുകരും ജലതരംഗം നീ..
ശിലകള്‍താനേ ശില്പമാകും സൗകുമാര്യം നീ..
സ്വപ്ന സൗകുമാര്യം നീ..നിറയും എന്നില്‍ നിറയും നിന്റെ
നീഹാരാര്‍ദ്രമാം അംഗരാഗം..അംഗരാഗം..
മദന നര്‍ത്തന ശാലയിലുണരും മൃദു മൃദംഗം നീ..
പ്രണയഭൃംഗം ചുണ്ടില്‍മുത്തും പാനപാത്രം നീ...
പുഷ്പപാനപാത്രം നീ....അലിയും.. എന്നില്‍ അലിയും..
നിന്റെ അന്യാധീനമാം അഭിനിവേശം...അഭിനിവേശം....