ചിത്രം - യുദ്ധകാണ്ഡം
ഓ.എന്‍.വി - കെ.രാഘവന്‍ - യേശുദാസ്
ശ്യാമസുന്ദരപുഷ്പമേ.. എന്റെ പ്രേമസംഗീതമാണു നീ...
ധ്യാനലീനമിരിപ്പൂ ഞാന്‍ ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ.. എന്റെ ഗാനമെന്നില്‍ മരിക്കുമോ....
വേറെയേതോ വിപഞ്ചിയില്‍ പടര്‍ന്നേറുവാനതിന്നാവുമോ ..
വേദനതന്‍ ശ്രുതി കലര്‍ന്നത് വേറൊരു രാഗമാകുമോ...
വേര്‍പെടും ഇണപക്ഷിതന്‍ ശോകവേണുനാദമായ് മാറുമോ....
എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍..
എന്റെ കുങ്കുമപ്പാടമാകവേ ഇന്നു കത്തിയെരിഞ്ഞുപോയ്...
മേഘമായ് മേഘരാഗമായ് വരൂ വേഗമീ തീകെടുത്താന്‍....