ചിത്രം - മിനിമോൾ
ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ - യേശുദാസ്
കേരളം.. കേരളം..
കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എന്‍കേരളം...
പൂവണി പൊന്നും ചിങ്ങപ്പൂവിളികേട്ടുണരും
പുന്നെല്ലിന്‍പാടത്തിലൂടെ...
മാവേലിമന്നന്റെ മാണിക്യത്തേരുവരും
മാനസ പൂക്കളങ്ങളാടും.. ആടും...
നീരദമാലകളാല്‍ പൂവിടും മാനം കണ്ട്
നീളാനദീ ഹൃദയം പാടും....
തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം
കൈകൊട്ടിപാട്ടുകള്‍തൻ മേളം... മേളം...