27.7.11

ചിത്രം - കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗര്‍ - യേശുദാസ്

സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞുപോയ്
ഏകാന്തദീപം എരിയാത്തിരിയായ്..
താന്തമാം ഓര്‍മ്മതന്‍ ഇരുളിന്‍ അരങ്ങില്‍
മുറിവേറ്റുവീണു പകലാംശലഭം..

അന്തിവാനിലൊരു കുങ്കുമസൂര്യന്‍
ആര്‍ദ്രസാഗരം തിരയുന്നു..
ക്ലാവുമൂടുമൊരു ചേങ്കിലപോലെ
ചന്ദ്രബിംബവും തെളിയുന്നു
കാറ്റുലയ്ക്കും കല്‍വിളക്കില്‍
കാര്‍മുകിലിന്‍ കരിപടര്‍ന്നു..
പാടിവരും രാക്കിളിതന്‍
പാട്ടുകളില്‍ ശ്രുതിഇടഞ്ഞു...

നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
ഹോമകുണ്ഡമായ് പുകയുമ്പോള്‍..
പാതിമാഞ്ഞൊരു പ്രണയവസന്തം
ശാപവേനലില്‍ പിടയുമ്പോള്‍..
ഒരുമിഴിയില്‍ താപവുമായ്
മറുമിഴിയില്‍ ശോകവുമായ്..
കളിയരങ്ങില്‍ തളര്‍ന്നിരിക്കും
തരളിതമാം കിളിമനസ്സേ...