ചിത്രം - പാടുന്ന പുഴ
ശ്രീകുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി - യേശുദാസ്
ഹൃദയസരസ്സിലെ..... പ്രണയപുഷ്പമേ....
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ..
ഇനിയും നിന്‍ കഥ പറയൂ...
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ...
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ..
എന്‍ അനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ...
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി
ഇത്രയും അരുണിമ നിന്‍ കവിളില്‍...
എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍...