ചിത്രം - കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗര്‍ - യേശുദാസ്
മഞ്ഞുമാസപക്ഷീ..
മണിത്തൂവല്‍ കൂടുണ്ടോ..
മൗനംപൂക്കും നെഞ്ചിന്‍
മുളംതണ്ടില്‍ പാട്ടുണ്ടോ..
എന്തിനീ ചുണ്ടിലെ ചെമ്പനീര്‍
മലര്‍ചെണ്ടുകള്‍ വാടുന്നു..
എന്നു നീ മാമരഛായയില്‍
മഴപ്പൂക്കളായ് പെയ്യുന്നു..
ദൂരെ നിലാക്കുളിര്‍ താഴ്വാരം
മാടിവിളിക്കുമ്പോള്‍..
മാനത്തെ മാരിവില്‍ക്കൂടാരം
മഞ്ഞിലൊരുങ്ങുമ്പോള്‍..
കാണാച്ചെപ്പില്‍ മിന്നും മുത്തായ്
പീലിക്കൊമ്പില്‍ പൂവല്‍ച്ചിന്തായ്
പൂക്കാത്തതെന്തേ നീ...
പൊന്‍വളക്കൈകളാല്‍ പൂന്തിങ്കള്‍
മെല്ലെ തലോടുമ്പോള്‍..
വാസനത്തെന്നലായ് വാസന്തം
വാതിലില്‍ മുട്ടുമ്പോള്‍..
ആരോ മൂളും ഈണം പോലെ ..
എന്നോ കാണും സ്വപ്നം പോലെ..
തേടുവതാരേ നീ....