ചിത്രം - ശക്തി
ബിച്ചു തിരുമല - കെ ജെ ജോയ് - യേശുദാസ്
എവിടെയോ കളഞ്ഞുപോയ കൗമാരം....
ഇന്നെന്റെ ഓര്‍മ്മയില്‍ തിരയുന്നു...
ഇന്നെന്റെ ഓര്‍മ്മയില്‍ ഞാന്‍ തിരയുന്നു...
ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ
നിഴലിന്മേല്‍ നിഴല്‍വീഴും നഗരത്തിലോ
എവിടെയോ... എവിടെയോ......
മിഴികളിരൊതുള്ളി വെളിച്ചത്തിനായ്
വഴിപാടു ഹോമിച്ച നടക്കാവിലോ..
മനസ്സിന്റെ വീണയില്‍ അപസ്വരം മീട്ടുവാന്‍
മടിക്കാത്ത കാലത്തിന്‍ മടിത്തട്ടിലോ....
മറക്കുവാന്‍ കഴിയാത്ത ബന്ധങ്ങളും
മരിയ്ക്കാത്ത വാചാല നിമിഷങ്ങളും..
കൊതിയോടെ ഒരുനോക്കു കണികാണുവാന്‍
തുടിയ്ക്കുന്ന ഹൃദയത്തിന്‍ വഴിവക്കിലോ...