27.7.11

ചിത്രം - പരീക്ഷ
പി ഭാസ്കരന്‍ - എം എസ് ബാബുരാജ് - യേശുദാസ്

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി..

അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയിൽ
‍പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല...
പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കിൽ
‍പാലൊളി പുഞ്ചിരി മായും പാവാടക്കാരീ...നിന്റെ
നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ ...

അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല
കണ്‍‌മുനയില്‍ ഇന്നു കാണും കവിതയില്ല..
പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ...കണ്ടാല്‍
പാറിപ്പാറി പറന്നു പോകും പാവാടക്കാരീ...