27.7.11

ചിത്രം - കരിമ്പൂച്ച
പൂവച്ചല്‍ ഖാദര്‍ - കെ ജെ ജോയ് - യേശുദാസ്

ലാവണ്യ ദേവതയല്ലേ..നീയെന്റെ പൗര്‍ണ്ണമിയല്ലേ...
എന്നുള്ളിലെന്നും പൂക്കും സൗന്ദര്യമേ...
എന്നുള്ളിലെന്നുമുണരും സംഗീതമേ...

ഏകാന്തമാം എന്‍ വീഥിയിൽ
‍നീയേകയായ് എത്തുമീ സന്ധ്യയില്‍..
വാചാലമാം നിന്‍ കണ്ണുകൾ
‍തേന്‍ മുള്ളുകള്‍ എയ്യുമീ വേളയില്‍..
ഹൃദയത്തില്‍ പൂക്കളുമായി
പുളകങ്ങള്‍ ഞാന്‍ പകരുന്നു..
എന്നുള്ളിലെന്നുമുണരും സംഗീതമേ...

ആകാശവും എന്‍ ആശയും
വര്‍ണ്ണങ്ങളില്‍ മുങ്ങുമീ സന്ധ്യയില്‍..
രാഗര്‍ദ്രമാം എന്‍ ചിന്തകള്‍
ആവേശമായ് മാറും ഈ വേളയില്‍..
നിറയുന്ന ലജ്ജകള്‍ പുല്‍കി
മധുരങ്ങള്‍ ഞാന്‍ നുകരട്ടേ...