ചിത്രം - ചന്ദ്രകാന്തം
ശ്രീകുമാരന്‍ തമ്പി - എം എസ് വിശ്വനാഥന്‍ - യേശുദാസ്
ആ.ആ..ആ....
ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
ഞാനൊരാവണിത്തെന്നലായ് മാറി...
ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി...
നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ...
ആ ആ ആ..
രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
പൂവിലെന്‍ നാദംമെഴുകി..
അറിയാതെ.. നീയറിയാതെ..
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭി തന്‍ പദമായി..
ദാഹിക്കുമെന്‍ ജീവ തന്തുക്കളില്‍ നവ്യ
ഭാവ മരന്ദം വിതുമ്പി...
താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളിൽ
താരാട്ടു പാട്ടായ് ഒഴുകീ..
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കീ..
താളം പകര്‍ന്നു ഞാന്‍ നല്‍കീ...
അറിയാതെ... നീയറിയാതെ..