1.8.11

ചിത്രം - ഒതേനന്റെ മകന്‍
വയലാര്‍ - ദേവരാജന്‍ - യേശുദാസ് , ബി വസന്ത

ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍
ചന്ദനം പൂക്കുന്ന ദിക്കില്‍
തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
തൃക്കാര്‍ത്തിക രാത്രി....

നിറപറതന്‍ മുന്‍പില്‍..
നിലവിളക്കിന്‍ മുന്‍പില്‍..
നെറ്റിയില്‍ ഇലക്കുറി തൊട്ടവളേ..നിന്നെ
മറ്റൊരു തൊടുകുറി ചാര്‍ത്തിക്കും..

തൊടുകുറി ചാര്‍ത്തിയിട്ടെന്തു ചെയ്യും
മുടിയില്‍ പുതിയൊരു പൂ തിരുകും
പൂവണിയിച്ചിട്ടെന്തു ചെയ്യും
പുഞ്ചിരി മുത്തു കവര്‍ന്നെടുക്കും
മുത്തു കവര്‍ന്നിട്ടെന്തു ചെയ്യും
മുദ്ര മോതിരം തീര്‍പ്പിയ്ക്കും
മോതിരം തീര്‍ത്തിട്ടെന്തു ചെയ്യും
മോഹിച്ച പെണ്ണിന്റെ വിരലിലിടും
അ അ ആ... അ അ ആ...