4.8.11

ചിത്രം - സമുദായം
ഓ എൻ വി - ദേവരാജൻ - യേശുദാസ്

അലയുമെന്‍ പ്രിയതരമോഹങ്ങള്‍ക്കിന്നിനി
ഇളവേല്‍ക്കുവാനൊരു തേന്‍കൂട്
ഇളമാനുകള്‍ ഇണയായ് തുള്ളും
ചന്ദനക്കുടിലിനകത്തൊരു തേന്‍കൂട്..
നിന്‍കുടിലിനകത്തൊരു തേന്‍കൂട്..

ഒരു സ്വർണ്ണത്താലിതൻ താമരപ്പൂവായെൻ
ഹൃദയമീ മാറത്തു ചായും...
കാതോർത്തു കേൾക്കുമതെന്നും നിന്നാത്മാവിൻ
കാതരമോഹത്തിൻ മന്ത്രം
പ്രണയാതുരമാം സ്വപ്നമന്ത്രം..

മിഴിയിലെ ആകാശനീലിമയില്‍ സ്വപ്ന-
മതിലേഖ തോണിയില്‍ വന്നു
തോണി തുഴയുന്നൊരാളിന്റെ ചാരത്തു
നാണിച്ചിരിക്കുന്നതാരോ..
മെല്ലെമാറത്തു ചായുന്നതാരോ..