4.8.11

ചിത്രം - രാസലീല
വയലാർ - സലിൽചൗധരി - യേശുദാസ് , വാണിജയറാം

ഓ…. ആയില്യംപാടത്തെ പെണ്ണേ
അണിയറ മണിയറ കിരുകിരെ തുറന്നാട്ടേ
ആരു കൊയ്യുമാരുകൊയ്യും ആരുചൂടുമാരുചൂടും
വയല്‍പ്പൂ ഈ വയല്‍പ്പൂ..

കിളിയേ കിളികിളിയേ
നീലാഞ്ജന പൈങ്കിളിയേ ഈ
കറുകവയല്‍ കുളിരു കൊയ്യാന്‍ നീ കൂടെ വാ
ആലി ചെറുപീലി അരത്താലി പൂ ചൂടി
ആടുമിളം കതിരു നുള്ളാന്‍ നീ കൂടെ വാ...
ഒളി കണ്ണാല്‍...
എന്നെ നോക്കൂല്ലേ‍ പൂക്കൂല്ലേ
എന്നില്‍ പൂക്കൂല്ലേ ഒളികണ്ണാല്‍
എന്നെ നോക്കൂല്ലേ പൂക്കൂല്ലേ
എന്നില്‍ പൂക്കൂല്ലേ ഹോയ് ……

പൊന്‍തൂമ്പ കൊണ്ടാല്‍ മദിക്കും മണ്ണ്
പുഞ്ചയ്ക്കു പൂമ്പാല്‍ ചുരത്തും മണ്ണ്
ഞാനെന്റെ സ്വപ്നം വിതയ്ക്കും മണ്ണ്
ഓ...ആരു കൊയ്യുമാരു കൊയ്യും
ആരുചൂടുമാരുചൂടും വയല്‍പ്പൂ ഈ വയല്‍പ്പൂ...

നീ കൂടുകൂട്ടും കരള്‍ച്ചില്ലയിൽ‍
നീ പെയ്തിറങ്ങും വികാരങ്ങളില്‍
ഞാന്‍ പൂത്തുനില്‍ക്കും മരിക്കും വരെ
ഓ…നിന്റെ മാത്രം നിന്റെ മാത്രം
എന്നുമെന്നും നിന്റെ മാത്രം
വയല്‍പ്പൂ ഈ വയല്‍പ്പൂ...