26.7.11

ചിത്രം - ചന്ദനച്ചോല
മുപ്പത്ത് രാമചന്ദ്രന്‍ - കെ ജെ ജോയ് - യേശുദാസ്

ഹൃദയം മറന്നൂ... നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തില്‍...
സ്നേഹബന്ധം..ആ സ്നേഹബന്ധം ഈ ലോകയാഥാർത്ഥ്യമേ...
ഈ ലോകയാഥാർത്ഥ്യമേ......

അനഘമാം രത്നമെന്നോര്‍ത്തു ഞാന്‍ ലാളിച്ചു
കനലെന്നറിഞ്ഞപ്പോള്‍ നൊന്തുപോയി..
താളുകള്‍ മറിഞ്ഞൂ ജീവിതഗ്രന്ഥത്തില്‍...
സൗഹൃദം പോറല്‍ വരുത്തിവെച്ചു..
പോറല്‍ വരുത്തിവെച്ചു..

ഒരു ശാസ്ത്രഗ്രന്ഥവും ഇന്നോളം കണ്ടില്ല
മനമെന്ന പ്രതിഭാസം സൂക്ഷ്മമായി...
നാളുകള്‍ പൊഴിയും ആളുകള്‍ മറയും
തെറ്റുകള്‍ മണ്ണില്‍ മറഞ്ഞുപോകും
മണ്ണില്‍ മറഞ്ഞുപോകും..