26.7.11

ചിത്രം - സിന്ദൂരം
സത്യന്‍ അന്തിക്കാട് - എ റ്റി ഉമ്മര്‍ - യേശുദാസ്

ഒരു നിമിഷം തരൂ നിന്നിലലിയാന്‍ ..
ഒരു യുഗം തരൂ നിന്നെ അറിയാന്‍ ..
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം..
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം..

നീലാംബരത്തിലെ നീരദകന്യകള്‍
നിന്‍ നീലമിഴി കണ്ടു മുഖം കുനിച്ചു..
ആ നീലമിഴികളില്‍ ഒരു നവസ്വപ്നമായ്
നിര്‍മ്മലേ എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍...

നീര്‍മുത്തു ചൂടിയ ചെമ്പനീര്‍ മൊട്ടുകള്‍
നിന്‍ ചെഞ്ചൊടി കണ്ടു തളര്‍ന്നു നിന്നു..
ആ ചെഞ്ചൊടികളില്‍ ഒരു മൗനഗീതമായ്
ഓമലേ എന്‍ മോഹം ഉണര്‍ന്നുവെങ്കില്‍