28.7.11

ചിത്രം - തച്ചോളി മരുമകന്‍ ചന്തു
പി ഭാസ്കരൻ - ദക്ഷിണാമൂര്‍ത്തി - യേശുദാസ്

വൃശ്ചിക പൂനിലാവേ...പിച്ചക പൂനിലാവേ..
മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍
ലജ്ജയില്ലേ... ലജ്ജയില്ലേ....നിനക്കു
ലജ്ജയില്ലേ....

ഇളമാവിന്‍ തൈയ്യു തളിര്‍ത്തപോലെ...
വയനാടന്‍ വാകത്തൈ പൂത്തപോലെ..
വാനത്തെ വളര്‍മഴവില്ലുപോലെ എന്റെ
മാറത്തു മയങ്ങുമീ മംഗളംഗിയെ...
അരുതേ... അരുതേ.... നോക്കരുതേ.....

നാഗീയ സുന്ദരി മഞ്ഞണിരാത്രി
നാണിച്ചു നാണിച്ചു നഖം കടിച്ചു...
വാതിലിന്‍ പിറകിലെ നവവധു പോല്‍ നിൽക്കെ
വാതായനത്തിലൂടെ നോക്കരുതേ..
അരുതേ... അരുതേ... നോക്കരുതേ..