ചിത്രം - പ്രസാദം
പി ഭാസ്കരൻ - ദക്ഷിണാമൂര്‍ത്തി - യേശുദാസ്
പുലയനാര്‍ മണിയമ്മ പൂമുല്ലകാവിലമ്മ
കലമാന്റെ മിഴിയുള്ള കളിതത്തമ്മ..
ആളിമാരൊത്തു കൂടി ആമ്പല്‍പ്പൂ കടവിങ്കല്‍
ആയില്യ പൂനിലാവില്‍ കുളിക്കാന്‍ പോയ്...
അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന
മലവേടച്ചെറുക്കന്റെ മനം തുടിച്ചു...
അവളുടെ പാട്ടിന്റെ ലഹരിയില്‍ അവന്‍ മുങ്ങി
അവളുടെ പാട്ടിന്റെ ലഹരിയില്‍ അവന്‍ മുങ്ങി
ഇളംകാറ്റിലിളകുന്ന വല്ലിപോലെ.....
കേളിനീരാട്ടിന്ന് കളിച്ചിറങ്ങി അവള്‍
താളത്തില്‍ പാട്ടുപാടി കുളിച്ചിറങ്ങി...
അവളുടെ നെറ്റിയിലെ വരമഞ്ഞള്‍ കുറിയാലേ
അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങി....