27.7.11

ചിത്രം - ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
ശ്രീകുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി - യേശുദാസ്

ആറാട്ടിനാനകളെഴുന്നള്ളി..
ആഹ്ലാദ സമുദ്രം തിരതല്ലി..
ആനന്ദഭൈരവി.......
ആനന്ദഭൈരവി രാഗത്തിന്‍ മേളത്തില്‍
അമ്പല തുളസ്സികള്‍ തുമ്പിതുള്ളി...

ആയിരത്തിരി വിളക്കു കണ്ടു ഞാന്‍......
ആല്‍ച്ചുവട്ടില്‍ നിന്നെ നോക്കി നിന്നു ഞാന്‍..
അമ്പലപ്പുഴക്കാര്‍ തന്‍ നാദസ്വരലഹരി....
അലമാല തീര്‍ത്തതു കേട്ടു ഞാന്‍......

വേലക്കുളത്തിന്‍ വെള്ളി കല്‍പ്പടവില്‍...
കാല്‍ത്തളകള്‍ കൈവളകള്‍ കിലുങ്ങിയല്ലോ....
അമ്പിളി പൊന്‍മുഖം പൂത്തു വിടര്‍ന്നപ്പോള്‍...
ആയിരംദീപം അതില്‍ പ്രതിഫലിച്ചു......