27.7.11

ചിത്രം - അച്ചാണി
പി ഭാസ്കരന്‍ - ദേവരാജന്‍ - ജയചന്ദ്രന്‍ , മാധുരി

മല്ലികാബാണന്‍ തന്റെ വില്ലെടുത്തു..
മന്ദാരമലര്‍ കൊണ്ടു ശരം തൊടുത്തു..
മാറിലോ.. എന്റെ മനസ്സിലോ..
മധുരമധുരമൊരു വേദന..
മദകരമാമൊരു വേദന....

അകലെ അകലെയായ് സൗന്ദര്യത്തിൻ
‍അളകനന്ദയുടെ തീരത്ത്...
തങ്കക്കിനാവുകള്‍ താലമെടുക്കും
താരുണ്യ സങ്കല്‍പ്പ മദിരോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം...
ആ.......അ അ അ ആ......ആ അ അ അ ആ‍...

ഹൃദയ സഖി ഇനി ജീവിതമൊരുക്കും
മധുവിധു രജനിതന്‍ മാറത്ത്
കല്‍പ്പനാ ലക്ഷങ്ങള്‍ പൂമാരിചൊരിയും
രാഗാനുഭൂതിതന്‍ വസന്തോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം..
ആ.......അ അ അ ആ......ആ അ അ അ ആ‍...