26.7.11

ചിത്രം - ഓര്‍മ്മകളേ വിടതരൂ
ഡോ. പവിത്രന്‍ - കെ ജെ ജോയ് - യേശുദാസ്

സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നെങ്കിൽ
‍സ്വര്‍ഗ്ഗങ്ങളെല്ലാം നമുക്കു സ്വന്തം...
മോഹങ്ങള്‍ക്കെങ്ങാനും ചിറകുമുളച്ചെങ്കിൽ
‍ലോകം മുഴുവന്‍ നമുക്കു സ്വന്തം....

ചക്രവാളങ്ങള്‍ തേടിപ്പോകും
ചിത്രപതംഗങ്ങള്‍ നമ്മള്‍...
തമ്മില്‍ കണ്ടപ്പോള്‍ തമ്മിലറിഞ്ഞപ്പോള്‍
മണ്ണും വിണ്ണും നിര്‍വൃതി കൊണ്ടു...
മണ്ണും വിണ്ണും നിര്‍വൃതി കൊണ്ടു...

സപ്തസ്വരങ്ങള്‍ പാടിപ്പോകും
സ്വപ്നതരംഗങ്ങള്‍ നമ്മള്‍...
നിന്നേ വിളിച്ചപ്പോള്‍ നീ വിളികേട്ടപ്പോള്‍
മണ്ണും വിണ്ണും നിര്‍വൃതി കൊണ്ടു...
മണ്ണും വിണ്ണും നിര്‍വൃതി കൊണ്ടു...