26.7.11

ചിത്രം - പേള്‍വ്യൂ
വയലാര്‍ - ദേവരാജന്‍ - യേശുദാസ്

തങ്കത്താഴികക്കുടമല്ല...
താരാപഥത്തിലെ രഥമല്ല...
ചന്ദ്രബിംബം കവികള്‍പുകഴ്ത്തിയ
സ്വര്‍ണ്ണമയൂരമല്ല...
തങ്കത്താഴികക്കുടമല്ല....

കസ്തൂരിമാനില്ല കല്ലോലിനിയില്ല
കല്പകത്തളിര്‍മര തണലില്ല...
ഏതോ വിരഹത്തിന്‍ ഇരുള്‍വന്നുമൂടുമൊ-
രേകാന്ത ശൂന്യതയല്ലോ...
അവിടെയൊരേകാന്ത ശൂന്യതയല്ലോ.....
ഓ ഓ... ഓ.. ഓ...

കര്‍പ്പൂരശിലയില്ല കദളീവനമില്ല
കാറ്റിന്റെ ചിറകടിയൊച്ചയില്ല...
ഏതോ പ്രണയത്തിന്‍ കഥയോര്‍ത്തുനില്‍ക്കുമൊ-
രേകാന്ത മൂകതയല്ലോ...
അവിടെയൊരേകാന്ത മൂകതയല്ലോ...
ഓ ഓ... ഓ... ഓ...