26.7.11

ചിത്രം - മുറ്റത്തെ മുല്ല
പാപ്പനംകോട് ലക്ഷ്മണന്‍ - ദക്ഷിണാമൂര്‍ത്തി - യേശുദാസ്

മനം പോലെയാണോ മംഗല്യം.. ഈ
മംഗല്യമാണോ സൗഭാഗ്യം...
ഉലഞ്ഞ മനസ്സുകളേ ഉറങ്ങാത്ത കണ്ണുകളേ‍
ഉത്തരമുണ്ടെങ്കില്‍ പറയൂ ...നിങ്ങള്‍ക്ക്
ഉത്തരമുണ്ടെങ്കില്‍ പറയൂ ...നിങ്ങള്‍ പറയൂ....

പൂത്താലിച്ചരടില്‍ കോര്‍ത്താല്‍ നില്‍ക്കുമോ
ചേര്‍ച്ചകള്‍ ഇല്ലാത്ത ഹൃദയങ്ങളേ....
മംഗളം നേര്‍ന്നവരേ മാനം കാത്തവരേ...
മനഃസാക്ഷിയുണ്ടെങ്കില്‍ പറയൂ.....നിങ്ങള്‍ക്ക്
മനഃസാക്ഷിയുണ്ടെങ്കില്‍ പറയൂ...

മലര്‍മെത്ത നനഞ്ഞതു പനിനീരിലോ..
നവവധു തൂകിയ മിഴിനീരിലോ...
ആദ്യത്തെ രാത്രിയല്ലേ അരികത്തു പ്രിയനെവിടെ
ആരുടെ തെറ്റെന്നു പറയൂ..
ഇതാരുടെ തെറ്റെന്നു പറയൂ...